കോഴിക്കോട് കോൺഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

single-img
19 November 2019

കോഴിക്കോട്: കോൺഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കട്ടിൽ സ്വദേശിയായ മൊയ്യോത്തും ചാലിൽ ദാമു എന്നു വിളിക്കുന്ന ദാമോദര(47) നാണ് മരിച്ചത്.

കക്കട്ടിൽ അമ്പലക്കുളങ്ങരയിലെ ഇന്ദിരാഭവനിൽ
രാവിലെ 6.45നാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം നിലയിലുള്ള കോണ്ഗ്രസ് ഓഫീസിന്റെ ഹാളിലാണ് തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം മുതല്‍ ദാമുവിനെ കാണാതായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം
പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കൂലി പണിക്കാരനായ ദാമോദരന് ഭാര്യയും രണ്ടു പെൺകുട്ടികളുമുണ്ട്.