തന്റെ ഗോഡ് ഫാദര്‍ ഒമര്‍ലുലുവെന്ന് നൂറിന്‍ ഷെരീഫ്‌

single-img
19 November 2019

നൂറിൻ ഷെരീഫ്‌ നായികയായ പുതിയചിത്രത്തിന്റെ പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്ത ഒമർലുലുവിനെ ആദരിച്ച്‌ നൂറിൻ ഷെരീഫ്‌. പ്രവീൺ രാജ്‌ പൂക്കാടൻ സംവിധാനം ചെയ്യുന്ന ‘വെള്ളേപ്പ’ത്തിന്റെ പോസ്റ്ററാണ്‌ ഒമർലുലു ഷെയർ ചെയ്തത്‌. പോസ്റ്റിൽ ‘ഗോഡ്‌ ഫാദർ’ എന്ന സംബോധനയാണ്‌ നൂറിൻ ഒമർ ലുലുവിന്‌ നൽകിയത്‌.

‘ഒരു അഡാർ ലവ്വി’ലൂടെ ശ്രദ്ധിക്കപ്പെട്ട നൂറിൻ ഷെരീഫ്‌ ഇന്ന് ഏറെ തിരക്കുള്ള നായികയാണ്‌. അഡാർ ലവിലെ ഗാനങ്ങൾ ലോകശ്രദ്ധ നേടിയപ്പോൾ വ്യക്തിപരമായി ഏറ്റവും നേട്ടമുണ്ടായത്‌ ചിത്രത്തിൽ നായികാ കഥാപാത്രങ്ങളായി എത്തിയവർക്കാണ്‌. സിനിമയും രംഗങ്ങളും ഏറെ ചർച്ചചെയ്യപ്പെടുന്നതോടൊപ്പം നായികമാരും അത്രത്തോളം തന്നെ ശ്രദ്ധിക്കപ്പെട്ടു.

നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഇന്ന് ഏറ്റവുമധികം ഫോളോവേഴ്സ്‌ ഉള്ള മലയാളികൾ പ്രിയ വാര്യർ, നൂറിൻ ഷെരീഫ്‌ എന്നിവരാണ്‌. ഒമർ ലുലുവിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം സാധ്യമായി എന്നതിനുള്ള നന്ദിസൂചകമായാണ്‌ നൂറിൻ ഇപ്രകാരം കമന്റ്‌ ചെയ്തത്‌. നൂറിൻ ഷെരീഫിന്റെ ഈ കമന്റ്‌ ഓൺലൈനിൽ ചർച്ചയായിട്ടുണ്ട്‌. ഒമർ ലുലുവിന്റെ ക്രിസ്തുമസ്‌ ചിത്രമായ ധമാകയിൽ നൂറിൻ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സൂചനയുണ്ട്‌