സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു ആറുപേര്‍ മരിച്ചു • ഇ വാർത്ത | evartha 6 dead in siachin snowfall
National

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു ആറുപേര്‍ മരിച്ചു

സിയാച്ചിന്‍/ന്യൂ ഡല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് അപകടം. ആറുപേര്‍ മരിച്ചു. നാലു സൈനികരും, സൈന്യത്തിന് വേണ്ടി ചുമടെടുക്കുന്ന രണ്ട് പേരുമാണ് മരിച്ചത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കാണാതായി.പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ വൈകന്നേരം 3.30ഓടെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചില്‍ ആരംഭിച്ച സമയത്ത് അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയിലായത്.