യുഎപിഎ അറസ്റ്റ്‌; അലനെയും താഹയെയും ഇന്ന്​ വീണ്ടും കോടതിയില്‍ ഹാജരാക്കും

single-img
18 November 2019

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഇരുവരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് നടപടി.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അലനെയും താഹയേയും ഹാജരാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അന്വേഷസംഘം സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി മൂന്നുദിവസത്തെ സ്‌റ്റേ അനുവദിച്ചിരുന്നു.

പി​ടി​യി​ലാ​യ​വ​ര്‍ അ​ര്‍​ബ​ന്‍ മാ​വോ​യി​സ്​​റ്റു​ക​ളാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ന്‍ ക​ഴി​യു​ന്ന ചി​ല സൂ​ച​ന​ക​ള്‍ ല​ഭി​ച്ചെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്​. ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച്‌​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന​യോ​ടെ​യാ​വും കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം. ഇരുവരുടേയും ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി തി​ങ്ക​ളാ​ഴ്​​ച പ​രി​ഗ​ണി​ക്കും.