സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കാൻ നിയമ നിർമ്മാണവുമായി യുഎഇ

single-img
18 November 2019

രാജ്യത്തെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ പുതിയ നിയമനിർമ്മാണവുമായി യുഎഇ മന്ത്രിസഭ. സാമ്പത്തിക പ്രശ്നങ്ങളാൽ കടക്കെണിയിലായവരെ സംരക്ഷിക്കുന്നതിനായുള്ള നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.

യുഎഇയിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അവ പരിഹരിക്കുന്നതിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിനാണ് നിയമം കൊണ്ടുവരുന്നത്.

പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങൾ യുഎഇ പൗരന്മാര്‍ക്കും വിദേശികളായ താമസക്കാര്‍ക്കും ഒരുപോലെ ബാധകമായിരിക്കും. ഇപ്പോൾ അഭിമുഖീകരിക്കുന്നതോ ഭാവിയിൽ പ്രതീക്ഷിക്കുന്നതോ ആയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യക്തികളെ നിയമം പിന്തുണയ്ക്കുന്നു.

ഇവർക്കായി ഇളവുകളോടുകൂടിയ വായ്പകള്‍, പണം തിരിച്ചടക്കാന്‍ അവധി തുടങ്ങിയ ആനുകൂല്യങ്ങൾ നിയമത്തിന്റെ പരിധിയിൽ ഉണ്ടാകും.