ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പീഡനം; അമ്മാവനെതിരെ പരാതി • ഇ വാർത്ത | evartha Student molested in bus Complaint against uncle in Jaipur
Crime, National

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പീഡനം; അമ്മാവനെതിരെ പരാതി

ജയ്പൂര്‍: ജയ്പൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. അമ്മാവനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.

രാജസ്ഥാന്‍ ജയ്പൂര്‍ ജവഹര്‍ സര്‍ക്കിള്‍ ഏരിയയില്‍ വെളളിയാഴ്ച യാണ് സംഭവം നടന്നത്. മധ്യപ്രദേശില്‍ നിന്ന് ജയ്പൂരിലെ വീട്ടിലേക്ക് സ്ലീപ്പര്‍ ബസില്‍ പോകുകയായിരുന്നു പെണ്‍കുട്ടി. ഒപ്പം അമ്മയും ചില ബന്ധുക്കളും കൂടെയുണ്ടായിരുന്നു.യാത്രക്കിടെ അമ്മാവന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

സംഭവം പെണ്‍കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അമ്മാവനെതിരെ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.