കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനായി 50,000 കോടി രൂപയുടെ പദ്ധതികള്‍; അമിത് ഷാ

single-img
18 November 2019

ഡല്‍ഹി:കശ്മീര്‍ വിഭജനത്തോടെ പുതിയ കേന്ദ്ര ഭരണപ്രദേശമായി മാറ്റിയ ലഡാക്കിനായി പുതിയ പദ്ധതികളൊരുങ്ങുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ലഡാക്കിന്റെ തലസ്ഥാനമായ ലേ യില്‍ പുതുതായി ആരംഭിക്കുന്ന വിന്റര്‍ ഗ്രേഡ് ഡീസലിന്റെ വില്‍പ്പന ഉദ്ഘാടനത്തിനിടെയായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

50,000 കോടി രൂപയുടെ പദ്ധതികളാണ് ലഡാക്കിനായി ഒരുക്കുന്നത്. ഊര്‍ജ്ജം, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളിലായാണ് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരി ക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുക നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും
ഷാ പറഞ്ഞു.

ശൈത്യ കാലത്ത് സാധാരണ ഡീസല്‍ തണുത്ത് ഉറയുകയും വാഹനങ്ങള്‍ തകരാറിലാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് പരിഹരിക്കാനാണ് വിന്റര്‍ ഗ്രേഡ് ഡീസല്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ഓയിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അമിത് ഷാ പദ്ധതി ഉദ്ഘാടനം ചെയ്തത്.