ട്രംപിന് തിരിച്ചടി; ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം • ഇ വാർത്ത | evartha Retaliation for Trump; Democratic Party wins governorship election
Latest News, USA News, World

ട്രംപിന് തിരിച്ചടി; ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം

ലൂസിയാന: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്‍കി ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം. ലൂസിയാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോണ്‍ ബെല്‍ എഡ്വര്‍ഡ് വിജയിച്ചു. ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എഡിറിസ പോണിനെയാണ് ജോണ്‍ ബെല്‍ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൂസിയാനയിലും കെന്റക്കിയിലും ട്രംപ് ശക്തമായ പ്രചാരണം നടത്തിയിരുന്നു. ലൂസിയാനയില്‍ മാത്രം മൂന്നു തവണയാണ് ട്രംപ് പ്രചാരണത്തിന് എത്തിയത്.

എന്നാല്‍ രണ്ടു സംസ്ഥാനത്തും ഡെമോകേരാറ്റിക് പാര്‍ട്ടിയാണ് വിജയം നേടിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഇത്.ജോണ്‍ ബെലിന് 51.3 ശതമാനം വോട്ടും, എഡിറിസയ്ക്ക് 48.7 ശതമാനം വേട്ടുകളുമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.