രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; ഫാന്‍സ് അസോസിയേഷനായ ‘രജനി മക്കള്‍ മന്‍ട്രം’ രാഷ്ട്രീയപാര്‍ട്ടിയായി മാറും

single-img
18 November 2019

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നടന്‍ രജനികാന്ത് അടുത്ത വര്‍ഷം മധ്യത്തോടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂചനകള്‍ . 2021 ല്‍ തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി അദ്ദേഹം തന്റെ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമാ താരം എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രം അടുത്ത വര്‍ഷം ആഗ്‌സ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ പുതിയ പേരില്‍ രാഷ്ട്രീയപാര്‍ട്ടിയായി മാറുകയായിരിക്കും ചെയ്യുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രജനീകാന്ത് തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും അതില്‍ ഒരു സംശയവുമില്ല. 2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി അദ്ദേഹം സഖ്യത്തിന് നേതൃത്വം നല്‍കുമെന്നും എഴുത്തുകാരന്‍ തമിഴരുവി മണിയന്‍ പറഞ്ഞു. അതേസമയം തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ തയ്യാറാക്കാന്‍ സംസ്ഥാനത്തെ രണ്ട് ബിജെപി നേതാക്കളുമായി രജനികാന്ത് ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.