മൂത്തോന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

single-img
18 November 2019

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോന്‍.ചിത്രത്തിന്റെ പുതിയ മേക്കിംങ് വീഡിയോ പുറത്തിറങ്ങി.പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തി നെത്തി.വ്യത്യസ്ത അവതരണ ശൈലികൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്.

ഗീതു മോഹന്‍ദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമാണ് മൂത്തോന്‍. ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍,റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.