ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി; ഒടിയന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരില്‍ നിന്ന് മൊഴിയെടുക്കും

single-img
18 November 2019

തൃശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായി നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ഒടിയന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

സെറ്റില്‍ കേക്കു മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.ഇതേ തുടര്‍ന്നാണ് കേക്കു മുറിച്ച് സമയത്ത് സെറ്റിലുണ്ടായവരില്‍ നിന്നും വിശദമായി മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍, മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ തുടങ്ങിയവരില്‍ നിന്നു മൊഴിയെടുത്തു. കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.