മാമാങ്കം യുഎസ്-കാനഡ റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

single-img
18 November 2019

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചരിത്രകഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം എം പദ്മകുമാറാണ്. പഴശിരാജയ്ക്കു ശേഷം മമ്മൂട്ടി ചരിത്ര പുരുഷനായെത്തുന്ന ചിത്രമാണ് മാമാങ്കം. നാലു ഭാഷകളിലായി എത്തുന്ന സിനിമ ലോകമെമ്ബാടുമായി വലിയ റിലീസിനായിട്ടാണ് തയ്യാറെടുക്കുന്നത്. മാമാങ്കത്തിന്റെ യുഎസ് കാനഡ റൈറ്റ്‌സിനെക്കുറിച്ചുളള പുതിയ വിവരം പുറത്തുവന്നിരുന്നു.

ഈ മേഖലയില്‍ നിന്ന് ഒരു മോളിവുഡ് ചിത്രത്തിന് വിതരണാവകാശത്തിന് ലഭിക്കുന്ന എറ്റവും വലിയ തുകയ്ക്കാണ് റൈറ്റ്‌സ് കൈമാറിയിരിക്കുന്നത്. നാലു ഭാഷകളിലെ പതിപ്പും ഇവിടെ റിലീസിനെത്തും. മിഡാസ് ഗ്രൂപ്പാണ്
മാമാങ്കത്തിന്റെ യുഎസ് കാനഡ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത് . ആദ്യമായാണ് ഇവര്‍ ഒരു മലയാള ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങിക്കുന്നത്.യുഎഇ-ജിസിസി സെന്ററുകളിലും വലിയ റിലീസായി മാമാങ്കം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കുന്നു.ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മാമാങ്കത്തിന്റെ ട്രെയ്‌ലറും, ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഡിസംബര്‍ 12ന് ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ചിത്രം ഒരേ ദിവസം റിലീസ് ചെയ്യും.