ബിജെപി നേതാവ് കെ സുരേന്ദ്രന് മകരജ്യോതി പുരസ്കാരം; നൽകുന്നത് ഭാരതീയ ഹിന്ദു ആചാര്യ സഭ

single-img
18 November 2019

കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് മകരജ്യോതിപുരസ്കാരം. ഭാരതീയ ഹിന്ദു ആചാര്യ സഭയാണ് പുരസ്കാരം നൽകുന്നത്.

അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ശബരിമല  ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും നാമജപ പ്രതിഷേധങ്ങള്‍ക്കും സമരമുഖത്ത് നിന്ന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

ഭാരതീയ ഹിന്ദു ആചാര്യ സഭ സംസ്ഥാന അധ്യക്ഷന്‍ മകയിരം തിരുനാള്‍ കേരള വര്‍മ, ദേശീയ ഉപാധ്യക്ഷന്‍ ശ്രീരംഗം സരുണ്‍ മോഹനര്‍, ദേശീയ ജനറല്‍ സെക്രട്ടറി ഹരിപ്രസാദ് വെച്ചൂച്ചിറ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജനാര്‍ദ്ദനന്‍പോറ്റി, സുജിത്ത് നാരായണന്‍ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്‌.