ജസ്റ്റിസ് എസ്എ ബോബ്‌ഡെ സുപ്രീംകോടതിചീഫ് ജസ്റ്റിസായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

single-img
18 November 2019

ഡല്‍ഹി: സുപ്രീംകോടതിയുടെ നാല്‍പത്തിയേഴാമത് ചീഫ്ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9:30 ന് രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ടപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുക്കും.

പ്രാധനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍, സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം സുപ്രീംകോടതിയിലെത്തി ജസ്റ്റിസ് ബോബ്ഡെ ചുമതലയേല്‍ക്കും. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ കാലവധി.