ഭദ്രന്റെ നിഗൂഢ സിനിമയായ ജൂതനില്‍ നിന്നും റിമയെ മാറ്റി; പകരം മംമ്ത മോഹന്‍ദാസ്

single-img
18 November 2019

ഭദ്രൻ സംവിധാനം ചെയ്യുന്ന നിഗൂഢമായ ഒരു ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന ജൂതന്‍ എന്ന സിനിമയില്‍ നിന്ന് റിമ കല്ലിങ്കലിനെ മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. സിനിമയിൽ14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭദ്രന്‍ ജൂതൻ എന്ന പുതിയ ചിത്രവുമായി എത്തുന്നത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാര ജേതാവ് സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തില്‍ റിമയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്.

ഈ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. പക്ഷെ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും റിമയെ മാറ്റി പകരമായി മംമ്ത നായികയായി എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമന്‍ എന്നിരാണ് സിനിമ നിർമ്മിക്കുന്നത്.

മലയാളത്തിലെ സൂപ്പർ ഹിറ്റുകളായശിക്കാര്‍, കനല്‍, നടന്‍ എന്നീ സിനിമളൊരുക്കിയ എസ് സുരേഷ് ബാബുവാണ് തിരക്കഥ.