‘മോദി മോഡല്‍ അടിയന്തരാവസ്ഥ’; ജെഎന്‍യു പോലീസ് നടപടിക്കെതിരെ സീതാറാം യെച്ചൂരി

single-img
18 November 2019

ഡൽഹിയിലെ ജെഎന്‍യുവിൽ നടക്കുന്ന പോലീസ് നടപടിനടപടിക്കെതിരെ ‘മോദി മോഡല്‍ അടിയന്തരാവസ്ഥ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സർവകലാശാലയിൽ നടക്കുന്നത് ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്താനല്ല കേന്ദ്ര സർക്കാർ ശ്രമമാണ് എന്നും അദ്ദേഹം ആരോപിച്ചു. സംഘർഷത്തെ തുടർന്ന് ജെഎൻയുവിൽ യൂണിയൻ നേതാവ് ഐഷി ഘോഷടക്കം 54 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ ഡിസംബറില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സിപിഎം. നിലവിൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഈ സമയം കേന്ദ്ര സർക്കാർ പൊതുനിക്ഷേപം ഉയർത്താനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം സ്വകാര്യ വൽക്കരണത്തിനാണ് ഊന്നൽ നല്‍കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

യുഎപിഎ വിഷയത്തിൽ ഇരകളിൽ അധികവും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കൾക്ക് യുഎപിഎയിലുള്ള പാർട്ടി നിലപാട് നന്നായി അറിയാമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.