ഫാത്തിമ ലത്തീഫിന്റെ മരണം; മൂന്ന് അധ്യാപകര്‍ക്ക് സമന്‍സ്, വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് എംപിമാര്‍ • ഇ വാർത്ത | evartha
Kerala, National

ഫാത്തിമ ലത്തീഫിന്റെ മരണം; മൂന്ന് അധ്യാപകര്‍ക്ക് സമന്‍സ്, വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് എംപിമാര്‍

ചെന്നൈ: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഐഐടിയിലെ മൂന്ന് അധ്യാപകര്‍ക്ക് സമന്‍സ്. കേസില്‍ ആരേപണ വിധേയനായ സുദര്‍ശന്‍ പദ്മനാഭന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍ക്കാണ് അന്വേഷണ സംഘം സമന്‍സ് നല്‍കിയത്‌.മൂന്നുപേരോടും വൈകുന്നേരത്തിന് മുന്‍പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്‌.

അതിനിടെ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല നിരാഹാര സമരം നടത്താന്‍തീരുമാനിച്ചു. എം.എ വിദ്യാര്‍ഥികളായ ജസ്റ്റിന്‍ ജോസഫ്, അസര്‍ മൊയ്തീന്‍ എന്നിവരാണ് നിരാഹാരം തുടങ്ങുക.

അതേസമയം ഫാത്തിമയുടെ മരണം കേരളാ എംപിമാര്‍ ലേക്‌സഭയില്‍ ഉന്നയിച്ചു. വിഷയം ലോക്സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എംപി, മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തമിഴ്നാട്ടില്‍ നിന്നുള്ള എംപി കനിമൊഴിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഎം എംപി എഎം ആരിഫ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്.