ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐഐടി അധികൃതര്‍

single-img
18 November 2019

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലം സ്വദേശിനിയായ ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐഐടി അധികൃതര്‍. നിലവിൽ പോലീസ് കേസ് അന്വേഷിക്കുന്നതിനാല്‍ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്നാണ്അധികൃതർ നൽകുന്ന വിശദീകരണം.

അതേസമയം ഫാത്തിമയുടെ മരണ കാരണമായ സാഹചര്യങ്ങളെ അന്വേഷിക്കുന്നതിനെ കുറിച്ച് ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിനായി ബാഹ്യ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കാമ്പസിനുള്ളിൽ വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.

ഇന്ന് ചിന്താബാര്‍ എന്ന് പേരുള്ള വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഐഐടിയുടെ പ്രധാന ഗേറ്റില്‍ സമരം ആരംഭിച്ചത്. ക്യാംപസിലെ മലയാളികളായ അവസാന വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി അസര്‍ മൊയ്തീന്‍, ഗവേഷണ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ തോമസ് എന്നിവരാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.