ഒമര്‍ലുലു ചിത്രം ‘ധമാക്ക’യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

single-img
18 November 2019

ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. ധമാക്കയുടെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കും ഗാനവും ട്രെയ്‌ലറിനുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡിസംബര്‍ 20 ന് ക്രിസ്തുമസ് റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍.

ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ക്രിസ്തുമസ്‌ റിലീസ്‌ ആയി ഡിസംബർ 20നു ചിത്രം തിയെറ്ററുകളിലെത്തും.