‘ഒരുനിമിഷം ഒന്നുമല്ലാതായ നിമിഷം’; ട്രെയിന്‍ യാത്രയില്‍ വിലപ്പെട്ട രേഖകള്‍ മോഷണം പോയതിനെ കുറിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍

single-img
18 November 2019

ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ കവര്‍ച്ചയ്ക്ക് ഇരയായി നടന്‍ സന്തോഷ് കീഴാറ്റൂര്‍.ഞായറാഴ്ച രാത്രി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നതിനിടെയാണ് പണവും തിരിച്ചറിയല്‍ രേഖകളും അടങ്ങുന്ന ബാഗ് നഷ്ടമാകുന്നത്. തുടർന്ന് ഉടൻതന്നെ സംഭവത്തില്‍ സന്തോഷ് റെയില്‍വെ പോലീസിന് പരാതി നല്‍കുകയും ചെയ്തു.

തുരന്തോ എക്‌സ്പ്രസിലെ ടുടയര്‍ എസി കമ്പാര്‍ട്‌മെന്റിലാണ് കവര്‍ച്ച നടന്നത്. യാത്രയിൽ രണ്ട് ബാഗുകള്‍ സന്തോഷിന്റെ കൈയ്യിലുണ്ടായിരുന്നു. ഇവ സീറ്റിൽ വെച്ചശേഷം ബാത്ത്‌റൂമില്‍ പോയി തിരികെ വന്നപ്പോള്‍ ബാഗ് കാണാനില്ലെന്ന് താരം പറയുന്നു.ഉടൻ തന്നെ ടിടിആറിനോട് വിവരം പറഞ്ഞപ്പോൾ അടുത്ത സ്റ്റേഷന്‍ എത്തി പരാതി നൽകാനുള്ള നിർദ്ദേശം ലഭിച്ചു.

പക്ഷെരാവിലെ തന്നെ കോഴിക്കോട് എത്തേണ്ട അത്യാവശ്യമുള്ളതിനാല്‍ അതിന് കഴിഞ്ഞില്ല. ആ ഒരുനിമിഷം ഒന്നും അല്ലാതായ നിമിഷമെന്ന് സന്തോഷ് പറയുന്നു. ബാഗിനുള്ളിൽ സന്തോഷിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, പഴ്‌സ്, കുറച്ച് പണം എന്നിവ ഉണ്ടായിരുന്നു. ലഭ്യമായ സിസിടിവി ദൃശ്യത്തില്‍ നിന്ന് മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൈസ തിരികെ കിട്ടിയില്ലെങ്കിലും തനിക്ക് കുഴപ്പമില്ല, പണം അവര്‍ എടുത്തോട്ടെ, തന്റെ വിലപ്പെട്ട രേഖകള്‍ തിരിച്ചു കിട്ടിയാല്‍ മതിയെന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.