ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു • ഇ വാർത്ത | evartha Actor Srinivasan admitted to hospital
Entertainment, Kerala, Movies

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെടുമ്പാശേരി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. സ്‌പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് വിമാനത്തിലേ ക്ക് കയറുന്ന സമയത്ത് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടു കയായിരുന്നു. സഹയാത്രികരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരുടെ നേതൃത്വത്തില്‍ താരത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.