കിടിലന്‍ മേക്കോവറുമായി റാണുമണ്ഡല്‍;അമ്പരന്ന് സോഷ്യല്‍ മീഡിയ

single-img
17 November 2019

റെയില്‍വെ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നിന്ന് സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്ന് ഇന്ന് ബോളിവുഡിലെത്തി നില്‍ക്കുന്ന ഗായികയാണ് റാണു മണ്ഡല്‍. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു റാണുവിന്റെ വിജയഗാഥ. ബോളിവുഡിലെ ഗാനാലാപനത്തിനുപുറമേ ഒട്ടേറെ റിയാലിറ്റി ഷോകളിലും റാണു മണ്ഡല്‍ പങ്കെടുത്തു.

റാണുവിന്റെ വിശേഷങ്ങള്‍ അറിയാല്‍ ആരാധകര്‍ക്ക് എന്നും താല്‍പര്യമാണ്.ഇപ്പോഴിതാ കിടിലന്‍ മേക്കോവറിലൂടെ എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ് റാണു.മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിനു പിന്നില്‍.
പാര്‍ട്ടി വെയര്‍ ലുക്കില്‍ ഇളം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച്‌ എലഗന്റ് ഹെയര്‍ സ്‌റ്റൈലില്‍ റാണുവിനെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുകയാണ് സന്ധ്യ. നിരവധി പേരാണ് റാണുവിന്റെ പുതിയ ലുക്കിനോട് പ്രതികരിച്ച് സോഷ്യല്‍ മീഡിയയിലെത്തിയത്.