വനിതാപ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ചു; സിപിഎം നേതാവിനെ സസ്‌പെന്റ് ചെയ്ത് പാര്‍ട്ടി • ഇ വാർത്ത | evartha send porn video to woman cpm leader suspended
Crime, Local News

വനിതാപ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ചു; സിപിഎം നേതാവിനെ സസ്‌പെന്റ് ചെയ്ത് പാര്‍ട്ടി

കോഴിക്കോട്: വനിതാ പ്രവര്‍ത്തകയ്ക്ക് തുടര്‍ച്ചയായി അശ്ലീല വിഡിയോ അയച്ച സിപിഎം നേതാവിനെതിരെ നടപടിയെടുത്ത് പാര്‍ട്ടി.സിപിഎം ഏരിയാ കമ്മിറ്റി അംഗവും, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമായ സി സുരേഷ് ബാബുവിനെയാണ് സിപിഎം സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് സുരേഷ്ബാബു.

അശ്ലീല വീഡിയോ അയയ്ക്കുന്നത് വിലക്കിയിട്ടും ഇയാള്‍ ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തക ഏരിയാ കമ്മിറ്റിക്കു പരാതി നല്‍കി. പാര്‍ട്ടി നിയോഗിച്ച വനിതാ നേതാവ് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതി സംഭവം അന്വേഷിച്ച്, സുരേഷ് ബാബുവിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇതേത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചത്.