ശബരിമല: സുപ്രീം കോടതി ഉത്തരവിൽ വ്യക്തതയില്ല: സീതാറാം യെച്ചൂരി • ഇ വാർത്ത | evartha Sitaram Yechury says Supreme Court verdicts need
National

ശബരിമല: സുപ്രീം കോടതി ഉത്തരവിൽ വ്യക്തതയില്ല: സീതാറാം യെച്ചൂരി

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തതയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിൽ വിശാല ബഞ്ചിന്‍റെ തീർപ്പ് വരുംവരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്‍റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന പോളിറ്റ് ബ്യൂറോ തള്ളി. കമ്യൂണിസ്റ്റ് പാര്‍ട്ടികൾ തന്നെ ആക്റ്റിവിസ്റ്റുകളുടേതാണ്. അവസാന ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയിൽ തുടരണംഎന്നും പിബി നിലപാടെടുത്തിട്ടുണ്ട്.