ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കി; മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിതാ കമ്മീഷന്‍ • ഇ വാർത്ത | evartha Prepared the grave for the living mother; Women Commission to file case against son
Crime, Kerala, Local News

ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കി; മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിതാ കമ്മീഷന്‍

മലപ്പുറം: ജിവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ സംഭവത്തില്‍ മകനെതിരേ കേസെടുക്കാനൊരുങ്ങി വനിതാ കമ്മീഷന്‍. തിരുനാവായ കൊടക്കല്‍ സ്വദേശിയും ബിഎസ്‌എന്‍എല്‍ ജീവനക്കാരനുമായ സിദ്ധിഖാണ് എഴുപതുകാരിയായ മാതാവിന് കുഴിമാടമൊരുക്കിയത്. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ മാതാവിന് കുഴിമാടമൊരുക്കിയത്.

നാട്ടുകാര്‍, പള്ളി കമ്മിറ്റി, ബന്ധുക്കള്‍ തുടങ്ങിയവര്‍ മകനുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. സംഭവത്തില്‍ മകന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാ ത്തതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ തിരൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

പരാതിയുമായി മാതാവ് വനിതാ കമ്മീഷനെ സമീപിക്കുക യായിരുന്നു. കേസ് ഏറ്റെടുത്ത കമ്മീഷന്‍ കുഴിമാടം മൂടാന്‍ മകനോട് നിര്‌ദേശിച്ചു. എന്നാല്‍ ഇയാള്‍ തയ്യാറായില്ല. ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും തയ്യാറാകാതെ വന്നതോടെയാണ് കേസ് തിരൂര്‍ പൊലീസിന് കൈമാറിയത്.