'ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതല്ല നവോത്ഥാനം'; മാധ്യമങ്ങളോട് പ്രതിഭ എംഎല്‍എ • ഇ വാർത്ത | evartha
Kerala, Social media watch

‘ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതല്ല നവോത്ഥാനം’; മാധ്യമങ്ങളോട് പ്രതിഭ എംഎല്‍എ

മാധ്യമങ്ങളോട് ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതല്ല നവോത്ഥാനമെന്ന് കായംകുളം എംഎല്‍എ പ്രതിഭ. സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാൻ ആരെങ്കിലും വന്നാൽ നിങ്ങൾ എന്തിനാണ് ക്യാമറയുമായി അവരുടെ പിന്നാലെ പോകുന്നത് എന്നും പ്രതിഭ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.

‘ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ. ആർഎസ്എസ്കാരും പകൽ കോൺഗ്രസും രാത്രി ആർഎസ്എസ്കാരും ആയി കഴിയുന്ന ചിലർ സിപിഎമ്മിന് എതിരെ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങൾ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോ സി പി ഐ എം ആണ് സ്റ്റേ വെച്ചത് എന്ന മട്ടിൽ തുടങ്ങി പ്രചരണം.’- പ്രതിഭ പറയുന്നു.

കുറച്ച് കൂടെ ക്ഷമിച്ചു കൂടെ മാധ്യമങ്ങളെ .. അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല…..

Posted by Prathibha on Saturday, November 16, 2019