49ാം ദേശീയ ദിനം: പ്രവാസികള്‍ ഉള്‍പ്പടെ 332 തടവുകാരെ ഒമാൻ മോചിപ്പിക്കുന്നു • ഇ വാർത്ത | evartha Oman pardons 332 prisoners, including foreigners
Oman, Pravasi

49ാം ദേശീയ ദിനം: പ്രവാസികള്‍ ഉള്‍പ്പടെ 332 തടവുകാരെ ഒമാൻ മോചിപ്പിക്കുന്നു

49ാം ദേശീയ ദിനത്തോടനുബന്ധിച്ച് വിദേശികള്‍ ഉള്‍പ്പെടെ 332 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്. വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ടിട്ടുള്ള 332 പേര്‍ക്കാണ് മോചനത്തിന് അവസരമൊരുങ്ങുന്നത്. ഇവരില്‍ 142പേര്‍ പ്രവാസികളാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

മുന്‍പ് ദേശീയ ദിനം പ്രമാണിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. ഈ മാസം 27നും 28നുമാണ് അവധി പ്രഖ്യാപിച്ചത്. ഈ മാസം 30വരെയാണ് ഒമാനില്‍ ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്നത്.