നാട്ടുകാര്‍ നോക്കിനില്‍ക്കെ ബാറിന് മുന്നില്‍ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു

single-img
17 November 2019

എറണാകുളം നെടുമ്പാശേരിക്ക് സമീപം അത്താണിയിൽ നാട്ടുകാര്‍ നോക്കിനില്‍ക്കെ ബാറിന്റെ മുന്നില്‍ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. നെടുമ്പാശേരി സ്വദേശിയായ തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്.

പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബിനോയ് യുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ പേരില്‍ നിരവധി കേസുകളുണ്ട്. സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. നിലവിൽ ആലുവ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃ‍തദേഹം.