മാവോയിസ്റ്റ് ഭീഷണി: മുഖ്യന്ത്രിക്ക് ഡല്‍ഹിയില്‍ കനത്ത സുരക്ഷ

single-img
17 November 2019

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ.ഡല്‍ഹിയിലും മുഖ്യമന്ത്രിക്ക് അധിക സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. പൊളിറ്റ് ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി ഡല്‍ഹിയി ലെത്തിയത്.

മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്നതിനായി ബുളളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തി. കേരള പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കാ യുണ്ട്.

പാലക്കാട് അട്ടപ്പാടിയിലെ വ്യാജഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ന്നത്. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമുളള മാവോവാദി അര്‍ബന്‍ വിഭാഗത്തിന്റെ കത്ത് വടകര പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്.