അങ്കപ്പുറപ്പാടില്‍ മമ്മൂട്ടി; മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി • ഇ വാർത്ത | evartha Mamangam new malayalam movie still Mammooty
Entertainment, Movies

അങ്കപ്പുറപ്പാടില്‍ മമ്മൂട്ടി; മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചരിത്രകഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം എം പദ്മകുമാറാണ്. പഴശിരാജയ്ക്കു ശേഷം മമ്മൂട്ടി ചരിത്ര പുരുഷനായെത്തുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിലെ പുതിയ സ്റ്റില്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അങ്കത്തിന് ഒരുങ്ങി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുതുതായി റിലീസ് ചെയ്തത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കുന്നു.ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മാമാങ്കത്തിന്റെ ട്രെയ്‌ലറും, ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഡിസംബര്‍ 12ന് ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ചിത്രം ഒരേ ദിവസം റിലീസ് ചെയ്യും.