ഓടിക്കൊണ്ടിരുന്ന ട്രെയ്‍ലറിൽ നിന്നും പൈലിങ് റിഗ് മരത്തിൽ കുടുങ്ങി; ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകൾ

single-img
17 November 2019

മലപ്പുറം ജില്ലയിലെ ദേശീയപാത 17ൽ ചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ട്രെയ്‍ലറിലെ പൈലിങ് റിഗ് മരത്തിൽ കുടുങ്ങിയതിനെ തുടർന്ന് ട്രെയ്‍ലർ റോഡിൽ നിന്നതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം.

കോഴിക്കോട് ഭാഗത്തുനിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന ട്രെയ്‍ലറാണ് റോഡരികിലെ മരത്തിന്റെ കൊമ്പിൽ പൈലിങ് റിഗ് കുടുങ്ങി നിന്നത്. എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് തിരൂരിൽനിന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.