വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: ഹൈസ്‌ക്കൂള്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ്‌

single-img
17 November 2019

വാഷിംഗ്ടണ്‍: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അഞ്ച് വര്‍ഷം തടവ്ശിക്ഷ.അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് സംഭവം. 31 കാരനായ ഹൈസ്‌ക്കൂള്‍ അധ്യാപകനാണ് സ്‌ക്കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്.

കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് അധ്യാപകന്‍ കോടതിയില്‍ സമ്മതിച്ചു. 2016 2017 വര്‍ഷങ്ങളില്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി അധ്യാപകന് അഞ്ചുവര്‍ഷത്തെ തടവ്ശിക്ഷ വിധിക്കുകയായിരുന്നു. പ്രതിക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും വാദിച്ചു.’ഒരു അദ്ധ്യാപകന്‍ പരിധി ലംഘിക്കുകയും ഒരു വിദ്യാര്‍ത്ഥിയുമായി അനുചിതവും നിയമവിരുദ്ധവുമായ ബന്ധം തുടരുമ്പോള്‍ നഷ്ടമാകുന്നത് വിശ്വാസ്യതയാണെന്ന് ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജി വ്യക്തമാക്കി.