അഭിനയ കാര്യത്തില്‍ കൊതിപ്പിക്കുന്നത് രണ്ട് നടിമാർ; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

single-img
17 November 2019

അഭിനയത്തിന്റെ കാര്യത്തിൽ തന്നെ കൊതിപ്പിക്കുന്നത് മറ്റ് രണ്ട് നടിമാരാണെന്ന് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. പാര്‍വതി അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും തന്നെ വളരെയധികം കൊതിപ്പിക്കുന്നുണ്ട്. എനിക്കും അത്രമാത്രം നന്നായി അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഓരോ തവണ തോന്നി പോകും.

“പാര്‍വതി അഭിനയിച്ച എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്. അവയില്‍ ഏതെങ്കിലും ഒരു ചിത്രം എടുത്തു പറയാന്‍ പ്രയാസമാണ്. സമാനമാണ് ഉര്‍വശിയുടെ കാര്യവും. പഴയകാലഘട്ടത്തെ സിനിമകളില്‍ തന്നെ കൊതിപ്പിച്ച താരം ഉര്‍വ്വശിയാണ്. പാര്‍വതിയുടെ ‘എന്ന് നിന്റെ മൊയ്തീ’നിലെ ഇമോഷണല്‍ സീന്‍ എത്ര കണ്ടാലും മതി വരില്ല. പാര്‍വതിയെ എന്നെങ്കിലും എന്റെ അടുത്തു കിട്ടായാല്‍ ചോദിക്കണം എന്ന് വിചാരിച്ച ഒരു ചോദ്യമുണ്ട്. ” എനിയ്ക്ക് കുറച്ച് ടിപ്പ്‌സ് പറഞ്ഞു തരാമോ? നന്നാകാന്‍ വേണ്ടിയാണ്”. – ഐശ്വര്യ ലക്ഷ്മി പറയുന്നു.