മാതാപിതാക്കളെ അധിക്ഷേപിച്ച റിക്ഷാക്കാരനെ മകൻ കുത്തി കൊലപ്പെടുത്തി • ഇ വാർത്ത | evartha
National

മാതാപിതാക്കളെ അധിക്ഷേപിച്ച റിക്ഷാക്കാരനെ മകൻ കുത്തി കൊലപ്പെടുത്തി

കണ്മുൻപിൽ സ്വന്തം മാതാപിതാക്കൾ അപമാനിതരായതിൽ മനംനൊന്ത് മകൻ റിക്ഷാക്കാരനെ കുത്തി കൊലപ്പെടുത്തി.രാജ്യ തലസ്ഥാനമായ ഡൽഹിയിലെ മുണ്ട്കയിലുള്ള സ്വർണാ പാർക്കിലാണ് നീരജ് എന്ന് പേരുള്ള യുവാവ് കനയ്യ എന്ന റിക്ഷാക്കാരനെ കൊലചെയ്തത്.

കനയ്യ നീരജിന്റെ മുന്നിൽ വച്ച് ഇയാളുടെ മാതാപിതാക്കളെ അധിക്ഷേപിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ക്ഷുഭിതനായ നീരജ് റിക്ഷാക്കാരനുമായി ആരംഭിച്ച തർക്കം പിന്നീട് കയ്യാങ്കളിയിൽ എത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമിക്കപ്പെട്ട കനയ്യയെ ഉടൻ തന്നെ ‍സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ നീരജിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.