'ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്'... അയ്യപ്പഭക്തന്മാര്‍ക്ക് ആശംസ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ • ഇ വാർത്ത | evartha
Kerala, Movies

‘ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച്’… അയ്യപ്പഭക്തന്മാര്‍ക്ക് ആശംസ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

വൃശ്ചികത്തിൽ മാലയിട്ട് മലകയറുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. സുപ്രീം കോടതിയുടെ ശബരിമല യുവതിപ്രവേശന വിധി പുറത്തുവന്നതിന് പിന്നാലെയണ് താരം ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. “ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് മലകയറാന്‍” ഭക്തരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ആചാരങ്ങൾ പാലിച്ച് വിശ്വാസങ്ങൾ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങൾക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി…..
ഏവർക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു

ആചാരങ്ങൾ പാലിച്ച് വിശ്വാസങ്ങൾ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങൾക്ക്…

Posted by Unni Mukundan on Saturday, November 16, 2019