തിരുവനന്തപുരത്തിന്റെ പേര് മാറ്റണമെന്ന് യോഗി ആദിത്യനാഥ് ഒരിക്കലും ആവശ്യപ്പെടില്ല; കാരണം വെളിപ്പെടുത്തി ശശി തരൂര്‍

single-img
16 November 2019

ഇന്ത്യൻ പാർലമെന്റിൽ താന്‍ പ്രതിനിധീകരിക്കുന്ന കേരളത്തിലെ ലോക്‌സഭാ മണ്ഡലമായ തിരുവനന്തപുരത്തിന്റെ പേര് മാറ്റാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ശശി തരൂര്‍ എംപി. ശശി തരൂർ ആദ്യമായി ഭാഗമായ സ്റ്റാന്‍ഡ് അപ്പ് കോമഡി ‘വണ്‍ മൈക്ക് സ്റ്റാന്‍ഡി’ന്റെ വേദിയിലായിരുന്നു ‘തിരുവനന്തപുരം’ എന്ന പേരിനെ അടിസ്ഥാനമാക്കി ചില തമാശകൾ ശശി തരൂര്‍ പറഞ്ഞത്.

‘ ഞാൻ ഒരു പാര്‍ലമെന്റ് അംഗമാണെന്ന് നിങ്ങള്‍ക്കറിയാം. കേരളത്തിലെ തിരുവനന്തപുരത്തെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. കുറഞ്ഞത് ഏഴ് സിലബിളുകളില്‍ (syllable) കുറഞ്ഞ പേരുള്ള ഒരു മണ്ഡലം എന്റെ ഭാഷാപരമായ കഴിവ് സംബന്ധിച്ച് പാഴായിപ്പോവുമായിരുന്നു.

ഇതിലെ വസ്തുത എന്താണെന്ന് പറഞ്ഞാൽ, ദൈര്‍ഘ്യമേറിയ പേരുള്ള ഒരു മണ്ഡലമാണ് ഞാന്‍ നോക്കിയിരുന്നത്, യോഗിജിയാകട്ടെ രാജ്യത്തെ നഗരങ്ങളുടെ പേരുകള്‍ മാറ്റുന്ന തിരക്കിലാണെങ്കില്‍ക്കൂടി. എന്റെ തിരുവനന്തപുരത്തെ അദ്ദേഹം തൊടില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം ആ പേര് റാം (Ram) എന്നാണ് അവസാനിക്കുന്നത്’, സദസ്സിലെ കാണികളുടെ പൊട്ടിച്ചിരികള്‍ക്കിടെ ശശി തരൂര്‍ പറഞ്ഞു.