ശ്രീകുമാറും സ്‌നേഹയും വിവാഹിതരാകുന്നു; വിവാഹം ഡിസംബർ 11ന്

single-img
16 November 2019

മിനിസ്‌ക്രീനൈല്‍ സൂപ്പര്‍ ഹിറ്റ്‌ പരമ്പരയായ മറിമായത്തിലൂടെ പ്രിയ ജോഡിയായ കഥാപാത്രങ്ങളായ ലോലിതനെയും മണ്ഡോദരിയെയും അവതരിപ്പിച്ച നടൻ എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്നു. ഇരുകൂട്ടരും ഔദ്യോഗികമായി വിവാഹ വാർത്ത പുറത്തുവിട്ടിട്ടില്ലെങ്കിലും സ്‌നേഹ സ്വന്തം ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്.

മറിമായം പരമ്പരയിലെ ഒരു പഴയ എപ്പിസോഡിൽ ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. അടുത്തമാസം 11ന് തൃപ്പൂണിത്തുറയിൽ വച്ചാണ് ഇരുവരുടെയും വിവാഹം.

മറിമായത്തിലൂടെയായിരുന്നു സ്നേഹ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. ധാരാളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അതേസമയം മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങൾ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. മലയാളത്തില്‍ 25 ഓളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജ് നായകനായ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചതും ശ്രീകുമാറാണ്.