സർക്കാരിന് നിലപാട് തിരുത്താനുള്ള സുവർണ്ണാവസരം: സത്യവാങ്മൂലം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി • ഇ വാർത്ത | evartha Sabarimala Women Entry: 'Government should withdraw their affidavit, golden opportunity to change the stand; says Oommen Chandy
Kerala, Latest News

സർക്കാരിന് നിലപാട് തിരുത്താനുള്ള സുവർണ്ണാവസരം: സത്യവാങ്മൂലം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി

ശബരിമല വിഷയത്തിൽ എല്ലാവർക്കും നിലപാട് തിരുത്തുന്നതിനുള്ള സുവർണ്ണവസരമാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.