ശബരിമല ദർശനത്തിനായി പമ്പയിൽ പത്ത് യുവതികൾ; സംഘം എത്തിയത് വിജയവാഡയിൽ നിന്ന് • ഇ വാർത്ത | evarthaBreaking News: A group of 10 young women reaches Pamba to visit Sabarimala Temple
Breaking News, Kerala, Latest News, Trending News

ശബരിമല ദർശനത്തിനായി പമ്പയിൽ പത്ത് യുവതികൾ; സംഘം എത്തിയത് വിജയവാഡയിൽ നിന്ന്

പമ്പ: ശബരിമല ദർശനത്തിനായി പത്ത് യുവതികളടങ്ങുന്ന സംഘം പമ്പയിൽ. എന്നാൽ പൊലീസ് ഇവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിനു ശേഷം ഇവരെ മലകയറുന്നതിൽ നിന്നും തടഞ്ഞു.

വിജയവാഡയിൽ നിന്നുമാണ് യുവതികൾ എത്തിയതെന്നാണ് റിപ്പോർട്ട്. ആന്ധ്രയിൽ നിന്നും മറ്റും സ്ഥിരമായി തീർത്ഥാടകസംഘം കുടുംബസമേതം എത്താറുണ്ട്. അത്തരത്തിൽ എത്തിച്ചേർന്ന സംഘത്തിനൊപ്പമാണ് യുവതികൾ ഉണ്ടായിരുന്നത്.

തിരിച്ചറിയൽ രേഖകളിൽ പ്രായം അൻപത് വയസിനു താഴെയാണെന്ന് കണ്ടതോടെ പൊലീസ് ഇവരെ തടയുകയായിരുന്നു. പൊലീസിനോട് സഹകരിക്കാൻ തയ്യാറായ ഇവരെ പമ്പയിലെ പൊലീസ് കണ്ട്രോൾ റൂമിൽ ഇരുത്തിയിരിക്കുകയാണ്.