റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അനില്‍ അംബാനി രാജിവെച്ചു

single-img
16 November 2019

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അനില്‍ അംബാനി രാജിവെച്ചു. കമ്പനിയുടെ മറ്റ് നാല് ഡയറക്ടര്‍മാര്‍ക്കൊപ്പമാണ് അംബാനിയും രാജിവെച്ചത്. അനില്‍ അംബാനിയുടെ ഇന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിവെച്ച വിവരം അറിയിച്ചത്. മുൻപ് തന്നെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി മണികണ്ഠന്‍ രാജിവെച്ചിരുന്നു.

മേധാവികളുടെ രാജി വിവരം കമ്പനിയ്ക്ക് വായ്പ നല്‍കിയവര്‍ക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ റിലയന്‍സിന്റെ ഷെയര്‍ വെള്ളിയാഴ്ച 3.28 ശതമാനം ഇടിവോടെ 0.59 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്. 2018 ലെ ലാഭമായ 1,141 കോടി രൂപയെ അപേക്ഷിച്ചുനോക്കുമ്പോള്‍ വെള്ളിയാഴ്ച പുറത്തുവന്ന കണക്കില്‍ സ്റ്റാറ്റിയൂട്ടറി ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗ കുടിശ്ശികയും അനുവദിച്ച ശേഷം രണ്ടാം പാദത്തില്‍ റിയലന്‍സ് കമ്പനിയുടെ നഷ്ടം 30,142 കോടിയാണ്.