സഹപ്രവര്‍ത്തകയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു; പോലീസുകാരനെതിരെ കേസെടുത്തു • ഇ വാർത്ത | evartha Bhopal police constable booked for raping colleague
National

സഹപ്രവര്‍ത്തകയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു; പോലീസുകാരനെതിരെ കേസെടുത്തു

മയക്കു മരുന്ന് നല്‍കി സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത വിദിഷിയാലാണ് സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ് ഗൗതമിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജൂൺ മാസം 15നാണ് കേസിനാസ്പദമായ സംഭവം.

സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞാണ് ആനന്ദ് സഹപ്രവര്‍ത്തകയെ പീഡനത്തിന് ഇരയാക്കിയത്. ഡ്യൂട്ടിക്ക് ശേഷം യുവതി ആനന്ദിനൊപ്പം തന്റെ സഹോദരിയെ കാത്ത് നില്‍ക്കുമ്പോള്‍ ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്റൂമില്‍ പോകണമെന്ന് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

സംഭവ ശേഷം പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.