സൈനയാവാന്‍ കഠിന പരിശീലനം; നടി പരിണീതി ചോപ്രയ്ക്ക് പരിക്ക് • ഇ വാർത്ത | evartha Parineeti Chopra Injured While Preparing For Saina Nehwal
Movies

സൈനയാവാന്‍ കഠിന പരിശീലനം; നടി പരിണീതി ചോപ്രയ്ക്ക് പരിക്ക്

ഇന്ത്യൻ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിനായി പരിണീതി ചോപ്ര കഠിനമായ പരിശീലനമാണ് നടത്തുന്നത്. പക്ഷെ ഷൂട്ടിംഗിനിടെ പരിണീതിക്ക് പരിക്കേറ്റിരിക്കുകയാണ്. പരിണീതി തന്നെയാണ് തനിക്ക് പരിക്കേറ്റവിവരം പുറത്തുവിട്ടത്.

കഴുത്തില്‍ വേദനയ്ക്കുള്ള ബാന്ഡേജ് ധരിച്ച് പുറം തിരിഞ്ഞിരിക്കുന്ന ചിത്രമാണ് പരിണീതി പുറത്തുവിട്ടത്.
ബാഡ്മിന്റണ്‍ പരിശീലനത്തിനിടെ പരിക്ക് സംഭവിക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിച്ചുവെന്നും പക്ഷെ അത് സംഭവിച്ചെന്നും താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടു.

അതേസമയം , വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് സൈന തന്നെ പരിണീതിയുടെ പോസ്റ്റിന് കീഴെ കമന്റുമായി എത്തി. അമോല്‍ ഗുപ്തയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ സിനിമയും ആദ്യം ശ്രദ്ധകപൂറായിരുന്നു സൈനയാവാനിരുന്നത്. ശ്രദ്ധ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയും പകരം പരിണീതി സൈനയാവുകയുമായിരുന്നു.