വിദേശികള്‍ക്കായി പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു

single-img
16 November 2019

സംസ്ഥാനത്ത് പുതിയതായി രണ്ട് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍. ധാരാളം കേസുകളിലായി ബംഗാളില്‍ പിടിയിലായിട്ടുള്ള 200 ഓളം വരുന്ന വിദേശികളെ പാര്‍പ്പിക്കാനാണ് ഈ നീക്കമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ എന്‍ആര്‍സി നടപ്പിലാക്കുമെന്ന ബിജെപി നേതാക്കളുടെ പ്രഖ്യാപനം വന്ന പിന്നാലെയാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

പുതിയ ജയിലുകള്‍ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ന്യൂടൗണിലും നോര്‍ത്ത് 24 ലുമായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ വര്‍ഷങ്ങളിലും പശ്ചിമ ബംഗാളില്‍ നിരവധി വിദേശികളെ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാറുണ്ട്.നിലവില്‍ അവരെ പ്രാദേശിക തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിക്കുന്നത് ഇത് നിരവധി പ്രശ്‌നങ്ങള്‍ക്കിടവരുത്താറുണ്ട്. അതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത് എന്നാണ് വിശദീകരണം.

കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് വിവിധ കേസുകളിയായി 250 ഓളം വിദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കൂട്ടത്തില്‍ രാജ്യത്തേക്ക് അനധികൃതയായി കടന്നവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിസയുടെ കാലാവധി കഴിയുക, മയക്കുമരുന്ന് വിതരണം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ആഫ്രിക്കയിലെ സബ്‌സഹാറയില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നിരവധി പൗരന്മാരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.