ശബരിമല: ലിംഗസമത്വ നിലപാടില്‍ മാറ്റമില്ല; വിധിയില്‍ വ്യക്തത വേണം: സിപിഎം പോളിറ്റ് ബ്യൂറോ

single-img
16 November 2019

ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുൻ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സംസ്ഥാനത്തെ സര്‍ക്കാരിനും മറ്റൊരു നിലപാടില്ലന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. സമൂഹത്തിലെ ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാർട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നും എന്നാൽ സുപ്രീംകോടതിയുടെ വിധിയില്‍ വ്യക്തത വേണമെന്നും നിയമോപദേശം തേടണമെന്നും പിബി യോഗം ആവശ്യപ്പെട്ടു.

എന്നാൽ വിധിയില്‍ വ്യക്തത തേടി സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ സമീപിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തുവന്നിരുന്നു. സർക്കാരിനും പാർട്ടിക്കും ഒരുപോലെ രാഷ്ട്രീയമായ തിരിച്ചടികള്‍ ഉണ്ടാക്കുന്ന നീക്കങ്ങള്‍ വേണ്ടെന്നാണ് ധാരണയെന്നാണ് സൂചനകള്‍. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്‍കില്ലെന്ന് നേരത്തെ തന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.