മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ മുറിയിൽ പൂട്ടിയിട്ട് മര്‍ദ്ദിച്ചു; വ്യാജ സിദ്ധൻ പിടിയിൽ

single-img
16 November 2019

മന്ത്രവാദ ചികിത്സയ‌ുടെ പേരിൽ യുവതിയെ മുറിയിൽ പൂട്ടിയിട്ടു മർദിച്ച സംഭവത്തിൽ വ്യാജ സിദ്ധൻ പിടിയിലായി. പാലക്കാട് ജില്ലയിലെ പുതുനഗരം പുല്ലൂർശങ്ങാട്ടിൽ അബ്ദുൽ കരീമിനെ(39)യാണ് പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശൻ അറസ്റ്റ് ചെയ്തത്. തുവ്വൂർ സ്വദേശിനിയായ യുവതി ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീമിന് നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പിടികൂടിയത്.

മന്ത്രവാദം ചെയ്യുന്നതിലൂടെ മാനസിക രോഗങ്ങളും അസുഖങ്ങളും മാറ്റാമെന്ന് പറഞ്ഞശേഷം മുറിയിൽ പൂട്ടിയിട്ടു മർദിച്ചെന്നാണ് പരാതി. സംഭവത്തില്‍ പ്രതിയെ അഗളിയിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.