ഗാന്ധിഘാതകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അന്താരാഷ്ട്ര ഹിന്ദു പരിഷദിന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാല

single-img
16 November 2019

ഗാന്ധിഘാതകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട അന്താരാഷ്ട്ര ഹിന്ദു പരിഷദിന്റെ കേരളഘടകത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ വക പൊങ്കാല.

മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരെ തൂക്കിലേറ്റിയ നവംബർ 15-നെ ബലിദാന ദിവസമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഇവരുടെ മാലയിട്ട ചിത്രങ്ങളും പോസ്റ്റിൽ ഉണ്ട്.

“ഇന്ന് നവം. 15
അഖണ്ഡ ഹിന്ദുരാഷ്ട്രാഭിമാനികളായ നാഥുറാം വിനായക് ഗോഡ്സേയുടേയും നാരായൺ ആപ്തേയുടേയും ബലിദാൻ ദിവസം.
വീര ബലിദാനികൾക്ക് കോടി കോടി ദണ്ഡവത് പ്രണാം.. 🙏🙏🙏
ജയതു ജയതു ഹിന്ദുരാഷ്ട്രം.!! 🚩 ”

എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലെ ഉള്ളടക്കം

ഇന്ന് നവം. 15അഖണ്ഡ ഹിന്ദുരാഷ്ട്രാഭിമാനികളായ നാഥുറാം വിനായക് ഗോഡ്സേയുടേയും നാരായൺ ആപ്തേയുടേയും ബലിദാൻ ദിവസം.വീര ബലിദാനികൾക്ക് കോടി കോടി ദണ്ഡവത് പ്രണാം.. 🙏🙏🙏ജയതു ജയതു ഹിന്ദുരാഷ്ട്രം.!! 🚩

Posted by അന്താരാഷ്ട്ര ഹിന്ദു പരിഷത് – കേരളം. on Thursday, November 14, 2019

പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് മലയാളികളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നൂറുകണക്കിനു പേരാണ് പോസ്റ്റിൽ കമന്റിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

പ്രവീൺ തൊഗാഡിയ വിശ്വ ഹിന്ദു പരിഷദിൽ നിന്നും രാജിവെച്ചതിനു ശേഷം രൂപീകരിച്ച ഹിന്ദുത്വ ഹീവ്രവാദ സംഘടനയാണ് അന്താരാഷ്ട്ര ഹിന്ദു പരിഷദ്. അഡ്വ. പ്രതീഷ് വിശ്വനാഥ് ആണ് ഇതിന്റെ കേരള ഘടകം നേതാവ്. അയോധ്യ വിധി വന്നപ്പോൾ പടക്കം പൊട്ടിച്ച ആഘോഷിച്ചതും മധുര വിതരണം നടത്തിയതും പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലാണ്. ഇക്കഴിഞ്ഞ മണ്ഡലക്കാലത്ത് ശബരിമലയിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയതും ഈ സംഘടനയും ഇവരുടെ യുവജന സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദളും കൂടിയാണ്.