യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

single-img
15 November 2019

വാഷിങ്ടണ്‍: അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.16 വയസുള്ള പെണ്‍കുട്ടിയും 14 വയസുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.ലോസ് ഏഞ്ചല്‍സിന് സമീപം സാന്റെ ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌ക്കൂളിലാണ് സംഭവം.

സംഭവം റിപ്പോര്‍ട്ട് ചെയ്ത് ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്‌കൂളിലെ വിദ്യാര്‍ഥിതന്നെ യാണ് വെടിയുതിര്‍ത്തെതന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.