ശബരിമല നട നാളെ തുറക്കും; കനത്ത സുരക്ഷ വേണ്ടെന്ന് പൊലീസ്,ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് 30 യുവതികള്‍ • ഇ വാർത്ത | evartha Sabarimala temple will open tommorow, 30 young womans registerd by online
Kerala, Latest News

ശബരിമല നട നാളെ തുറക്കും; കനത്ത സുരക്ഷ വേണ്ടെന്ന് പൊലീസ്,ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് 30 യുവതികള്‍

പത്തനംതിട്ട: മണ്ഡലമാസ പൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും. കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഇത്തവണ ആവശ്യമില്ലെന്നാണ് പൊലീസിന്റെ തീരുമാനം. മൂപ്പതിലേറെ യുവതികള്‍ ഇത്തവണ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തവരെല്ലാം എത്താന്‍ സാധ്യതയില്ലെന്നാണ്
പൊലീസിന്റെ നിഗമനം.യുവതികളെത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കില്ല. കഴിഞ്ഞ വര്‍ഷം യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

എന്നാല്‍ യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള നിലവിലെ വിധി സ്റ്റേ ചെയ്തിട്ടുമില്ല. സുപ്രീം കോടതിവിധിയുടെ അടിസ്ഥാന ത്തില്‍ സന്നിധാനത്ത് വനിതാ പൊലീസിനെയടക്കം വിന്ന്യസി ച്ചാണ് സുരക്ഷയൊരുക്കിയത്.