റാഫേല്‍: കേസ് എടുത്തില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും; കോടതിവിധി തെറ്റിദ്ധരിക്കപ്പെട്ടു: പ്രശാന്ത് ഭൂഷൺ

single-img
15 November 2019

റാഫേൽ യുദ്ധവിമാന ഇടപാട് കേസിലെ അഴിമതി തുടർന്നും സിബിഐക്ക് അന്വേഷിക്കാമെന്നാണ് സുപ്രീം കോടതിയുടെ അനുബന്ധ വിധി വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ. കോടതി പുറപ്പെടുവിച്ച വിധി വൻതോതിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“സുപ്രീം കോടതി പരിഗണിച്ചു വിധിപറഞ്ഞ കേസിൽ ഇപ്പോഴും ജസ്റ്റിസ് കെഎം ജോസഫിന്റെ അനുബന്ധ വിധി നിലനില്ക്കുന്നതാണ്. ഇടപാടിൽ നടന്ന അഴിമതിയിൽ കേസ് എടുക്കണം എന്നാണ് കെഎം ജോസഫിന്റെ വിധി ന്യായത്തിൽ പറയുന്നത്. അതിനാൽ വിഷയത്തിൽ കേസ് എടുക്കണമെന്ന് സിബിഐ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെ ഉണ്ടായില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും.

കേന്ദ്രസർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം ഭയക്കുന്നത്?” – പ്രശാന്ത് ഭൂഷൻ ചോദിക്കുന്നു. വിഷയത്തിൽ അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം മുൻകൂർ അനുമതിയോടെ സിബിഐയ്ക്ക് കേസ് അന്വേഷിക്കാമെന്ന് അനുബന്ധ വിധിയിലുണ്ട് എന്ന് പ്രശാന്ത് ഭൂഷൻ വിശദീകരിച്ചു.