ആരോപണങ്ങൾ ഗൗരവമേറിയത്; പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി ഹൈക്കോടതി

single-img
15 November 2019

ഐഎന്‍എക്സ് മീഡിയാ കേസിൽ ജയിലിൽ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുഖ്യപങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍ വാദിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു.

തനിക്കെതിരെയുള്ള അന്വേഷണം അവസാനിച്ചെന്നും ഇനി ജാമ്യം അനുവദിക്കണം എന്നുമാണ് ചിദംബരം വാദിച്ചത്. മാത്രമല്ല, തന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിന് പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല.